രാജകുമാരിയിൽ ജീപ്പ് പന്നിയാർ പുഴയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്
രാജകുമാരി: ആവണക്കുംചാൽ പാലത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പന്നിയാർ പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ആവണക്കുംചാൽ സ്വദേശി ഇരവുങ്കൽ സുഗുവിനാണ് പരിക്കേറ്റത്.
അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ ഉടൻ രക്ഷാപ്രവർത്തനം നടത്തി സുഗുവിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


