ചങ്ങനാശേരിയിൽ ജനപങ്കാളിത്തത്തോടെ എഐ കാമറകൾ; മോഷണവും നിയമലംഘനങ്ങളും നിരീക്ഷിക്കും

ചങ്ങനാശേരിയിൽ ജനപങ്കാളിത്തത്തോടെ എഐ കാമറകൾ; മോഷണവും നിയമലംഘനങ്ങളും നിരീക്ഷിക്കും

കോട്ടയം: ചങ്ങനാശേരി നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ജനപങ്കാളിത്തത്തോടെ എഐ കാമറകൾ സ്ഥാപിക്കാൻ പൊലീസ് നടപടി തുടങ്ങി. മോഷണം, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ, ട്രാഫിക് നിയമലംഘനങ്ങൾ എന്നിവ കണ്ടെത്തുന്നതിനൊപ്പം ക്രിമിനൽ സംഘങ്ങളുടെ നീക്കങ്ങൾ നിരീക്ഷിച്ച് നിയമനടപടി സ്വീകരിക്കുന്നതിനും കാമറകൾ സഹായകമാകും.

സെൻട്രൽ ജംഗ്ഷൻ, കെഎസ്ആർടിസി, പെരുന്ന, പാലാത്രച്ചിറ, തുരുത്തി, പുന്നമൂട്, കുരിശുംമൂട്, തെങ്ങണ, കുന്നുംപുറം, നാലുകോടി, പായിപ്പാട് ജംഗ്ഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ് കാമറകൾ സ്ഥാപിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

സന്നദ്ധ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥാപിക്കുന്ന കാമറകളുടെ നിയന്ത്രണ സംവിധാനം അതത് പൊലീസ് സ്റ്റേഷനുകൾക്കായിരിക്കും.

കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദേശപ്രകാരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലും എഐ കാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4