നിരവധി കേസുകളിൽ പ്രതിയായ യുവാവിന് ഇടുക്കിയിൽ ആറുമാസത്തേക്ക് പ്രവേശന വിലക്ക്
അടിമാലി: നിരവധി കേസുകളിൽ പ്രതിയായ യുവാവിന് ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നതിന് ആറുമാസത്തേക്ക് വിലക്ക്. അടിമാലി മന്നാങ്കണ്ടം വില്ലേജിൽ 200 ഏക്കർ മൈലാടുംകുന്ന് ഭാഗത്തെ വാഴശ്ശേരി വീട്ടിൽ അക്ഷയ് (26), ജപ്പാൻ എന്നയാൾക്കെതിരെയാണ് നടപടി.
അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ അക്ഷയ്ക്കെതിരെ ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (KAA(P)A) പ്രകാരം എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് 2026 സെപ്റ്റംബർ 15 മുതൽ ആറുമാസത്തേക്ക് ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളിൽ അക്ഷയ് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.


