അനധികൃത ഫ്ലെക്സ് ബോർഡുകൾക്കും കൊടിതോരണങ്ങൾക്കും കടിഞ്ഞാണിടാൻ കട്ടപ്പന നഗരസഭ

അനധികൃത ഫ്ലെക്സ് ബോർഡുകൾക്കും കൊടിതോരണങ്ങൾക്കും കടിഞ്ഞാണിടാൻ കട്ടപ്പന നഗരസഭ

കട്ടപ്പന: നഗരത്തിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, പരസ്യങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യാൻ കട്ടപ്പന നഗരസഭ നടപടി ശക്തമാക്കുന്നു. പൊതുസ്ഥലങ്ങളുടെ അനധികൃത കൈയേറ്റവും നഗരത്തിന്റെ കാഴ്ചഭംഗിക്ക് കോട്ടം വരുത്തുന്ന പരസ്യ സംവിധാനങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഹൈക്കോടതി ഉത്തരവുകൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭ പരിധിയിലെ അനധികൃത ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും മറ്റ് പരസ്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. നിയമവിരുദ്ധമായി ഇത്തരം പരസ്യങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ ആവശ്യമായ തുടർനടപടികളും സ്വീകരിക്കുമെന്ന് നഗരസഭ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

ഹൈക്കോടതി നിർദേശങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പൊതുസ്ഥലങ്ങൾ അനധികൃത പരസ്യങ്ങളിൽ നിന്ന് മുക്തമാക്കുന്നതിനുള്ള നടപടി തുടരുമെന്നും കട്ടപ്പന നഗരസഭ സെക്രട്ടറി അജി കെ. തോമസ് അറിയിച്ചു.