വന്യജീവി വാരാഘോഷ സമാപനം തേക്കടിയിൽ നടത്തണം; ആവശ്യം ശക്തമാക്കി സംഘടനകൾ

വന്യജീവി വാരാഘോഷ സമാപനം തേക്കടിയിൽ നടത്തണം; ആവശ്യം ശക്തമാക്കി സംഘടനകൾ

കുമളി: സംസ്ഥാന വനം-വന്യജീവി വാരാഘോഷത്തിന്റെ സമാപന സമ്മേളനം അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ നടത്തണമെന്ന ആവശ്യം ശക്തമാക്കി വിവിധ സാമൂഹിക, സാംസ്കാരിക, വ്യാപാര സംഘടനകൾ. ആവശ്യമുന്നയിച്ച് സംഘടനാ പ്രതിനിധികൾ തിരുവനന്തപുരത്ത് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണുമായി കൂടിക്കാഴ്ച നടത്തി.

തേക്കടി ടൂറിസം കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാജി, PITCF ഗവേണിംഗ് ബോഡി അംഗങ്ങളായ ഷാജി കുരിശുമുട്, എം.കെ. ഷാജി, ജോഷി പന്തല്ലുംപറമ്പിൽ, ആർ.എസ്.പി. താലൂക്ക് സെക്രട്ടറി വി.പി. സുനിൽ, ടൂറിസം പ്രമോട്ടർമാരായ റോയി ജോസഫ്, സനൂപ് സ്കറിയ തുടങ്ങിയവരാണ് മന്ത്രിയെ കണ്ടത്.

Slide 1
Slide 2
Slide 3
Slide 4

ജനകീയ വന്യജീവി വാരാഘോഷങ്ങൾക്ക് തുടക്കം കുറിച്ച ചരിത്രപശ്ചാത്തലം തേക്കടിക്കുണ്ടെന്നും, മുൻ വർഷങ്ങളിൽ വാരാഘോഷത്തിന്റെ പ്രധാന ചടങ്ങുകളിൽ നിന്നും സമാപന സമ്മേളനത്തിൽ നിന്നും തേക്കടിയെ ഒഴിവാക്കിയതും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി സംഘടനാ ഭാരവാഹികൾ പറഞ്ഞു.

വാരാഘോഷത്തോടനുബന്ധിച്ച് തേക്കടിയിൽ നടക്കുന്ന സാംസ്കാരിക റാലിക്ക് മികച്ച ജനപങ്കാളിത്തമാണ് ലഭിക്കുന്നത്. പെരിയാർ ടൈഗർ റിസർവിന്റെ ജൈവവൈവിധ്യം, വന്യജീവി സംരക്ഷണ മാതൃക, പരിസ്ഥിതി സൗഹൃദ ടൂറിസം എന്നിവ കണക്കിലെടുക്കുമ്പോൾ സമാപന സമ്മേളനത്തിന് തേക്കടിയാണ് അനുയോജ്യമായ വേദിയെന്നും പ്രതിനിധികൾ മന്ത്രിയോട് ആവശ്യപ്പെട്ടു.

ആവശ്യത്തിൽ അനുകൂലമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4