കാന്തല്ലൂരിൽ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം; റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ തകർത്തു

കാന്തല്ലൂരിൽ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം; റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ തകർത്തു

ഇടുക്കി: കാന്തല്ലൂർ ഗുഹാനാഥപുരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക നാശനഷ്ടം വരുത്തി. പുലർച്ചെ ഒരു മണിയോടെ എത്തിയ മൂന്ന് കാട്ടാനകൾ അടങ്ങുന്ന സംഘമാണ് പ്രദേശത്ത് ഭീതി പരത്തിയത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ കാട്ടാനകൾ കുത്തിമറിച്ചിട്ട് തകർത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നംഗ കാട്ടാനക്കൂട്ടം മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

കാട്ടാനശല്യം രൂക്ഷമായതോടെ തോട്ടം തൊഴിലാളികളും കർഷകരും ഭീതിയിലാണ്. വിവരമറിഞ്ഞെത്തിയ ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം ബഹളം വച്ചും പടക്കം പൊട്ടിച്ചുമാണ് കാട്ടാനകളെ പ്രദേശത്തുനിന്ന് തുരത്തിയത്.