നാലാം വയസിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി നീരവ് എ. നായർ
ഇടുക്കി: നാലാം വയസിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി കട്ടപ്പന വണ്ടാനത്ത് വിശ്വനാഥൻ കെ.വി.യുടെയും വിനോദിനി വിശ്വനാഥന്റെയും കൊച്ചുമകനും, അഖിൽ , നന്ദന ദമ്പതികളുടെ മകനും പുളിയൻമല കാർമൽ സി.എം.ഐ പബ്ലിക് സ്കൂളിലെ യുകെജി വിദ്യാർഥിയുമായ നീരവ് എ. നായർ.
1 മുതൽ 11 വരെയുള്ള ഗുണനപ്പട്ടികകൾ 4 മിനിറ്റ് 20 സെക്കൻഡിനുള്ളിൽ ചൊല്ലിയാണ് നീരവ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.മികച്ച ഓർമശക്തിയും വേഗതയും പ്രകടിപ്പിച്ച നീരവിനെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ‘IBR Achiever’ ആയി അംഗീകരിച്ചു.
ചെറുപ്രായത്തിൽ തന്നെ ഗുണനപ്പട്ടികകൾ കൃത്യമായും വേഗത്തിലും അവതരിപ്പിച്ചതാണ് നേട്ടത്തിന് വഴിയൊരുക്കിയത്.


