ജില്ലയിലെ മഞ്ഞ, പിങ്ക്, നീല, വെള്ള റേഷൻ കാർഡുടമകൾ റേഷൻ കാർഡിൽ ഉപയോഗത്തിലുള്ള ഫോൺ നമ്പർ അടിയന്തരമായി ചേർക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ
ജില്ലയിലെ മഞ്ഞ, പിങ്ക്, നീല, വെള്ള റേഷൻ കാർഡുടമകൾ റേഷൻ കാർഡിൽ ഉപയോഗത്തിലുള്ള ഫോൺ നമ്പർ അടിയന്തരമായി ചേർക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളുടെയും ആധാർ നമ്പറും റേഷൻ കാർഡുമായി ബന്ധിപ്പിക്കണം.
കേന്ദ്ര സർക്കാർ നിർദേശപ്രകാരം സ്മാർട്ട് പി.ഡി.എസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി, മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങൾ ഇതുവരെ ആധാർ സീഡിങ് നടത്താത്ത പക്ഷം ഉടൻ പൂർത്തിയാക്കണം.
റേഷൻ കാർഡിലെ വിവരങ്ങൾ കൃത്യമായി പുതുക്കുന്നതിനും തുടർന്നുള്ള സേവനങ്ങൾ സുഗമമാക്കുന്നതിനും ഉപയോഗത്തിലുള്ള ഫോൺ നമ്പർ റേഷൻ കാർഡിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
ബന്ധപ്പെടേണ്ട ഫോൺ: 04862 232321


