വിൽപ്പനയ്ക്കായി ഹാഷിഷ് ഓയിൽ കൈവശം സൂക്ഷിച്ച യുവാവിനെ വാഗമൺ പൊലീസ് അറസ്റ്റ് ചെയ്തു

വിൽപ്പനയ്ക്കായി ഹാഷിഷ് ഓയിൽ കൈവശം സൂക്ഷിച്ച യുവാവിനെ വാഗമൺ പൊലീസ് അറസ്റ്റ് ചെയ്തു

വാഗമൺ: വിൽപ്പനയ്ക്കായി ഹാഷിഷ് ഓയിൽ കൈവശം സൂക്ഷിച്ച യുവാവിനെ വാഗമൺ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി ശ്രീകാന്ത് എസ് (26) ആണ് അറസ്റ്റിലായത്.

സെപ്റ്റംബർ 16ന് വാഗമൺ കോട്ടമല മൂന്നാം ഡിവിഷനിലെ വെയ്റ്റിംഗ് ഷെഡിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വിൽപ്പനയ്ക്കായി പ്ലാസ്റ്റിക് ഡപ്പിയിൽ സൂക്ഷിച്ചിരുന്ന 4 ഗ്രാം ഹാഷിഷ് ഓയിൽ പ്രതിയുടെ പക്കൽനിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

വാഗമൺ പൊലീസ് സബ് ഇൻസ്പെക്ടർ സുനിൽ കുമാർ കെ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിനോദ്, സിവിൽ പൊലീസ് ഓഫീസർ ജോജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കേരള പൊലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ **‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’**ന്റെ ഭാഗമായി ലഹരിയുടെ വ്യാപനം തടയുന്നതിനും കുട്ടികളെയും യുവാക്കളെയും ലഹരിയുടെ കെണിയിലേക്ക് എത്തിക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കുന്നതിനുമുള്ള നടപടികൾ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4