പെരുവന്താനത്ത് ബൈക്കും ട്രാവലറും കൂട്ടിയിടിച്ചു; കോളേജ് വിദ്യാർഥിക്ക് പരിക്ക്
പെരുവന്താനം: ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് പെരുവന്താനം കോളേജ് വിദ്യാർഥിക്ക് പരിക്ക്. പാലാ സ്വദേശിയും പെരുവന്താനം കോളേജിലെ വിദ്യാർഥിയുമായ മെൽവിൻ ഓടിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ മെൽവിനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഭിക്കുന്ന പ്രാഥമിക വിവരമനുസരിച്ച് പരിക്ക് ഗുരുതരമല്ല.കഴിഞ്ഞ ദിവസമാണ് സംഭവം


