ചെറുതോണി–മണിയാറൻകുടി റോഡിന് 13 കോടിയും പൈനാവ് പോളിടെക്നിക്കിന് 1.81 കോടിയും അനുവദിച്ച് റോയ് കെ പൗലോസ് എംഎൽഎ
ഇരു പദ്ധതികൾക്കും ഭരണാനുമതി ലഭിച്ചതായും എംഎൽഎ
ഇടുക്കി: ഇടുക്കി–ഉടുമ്പന്നൂർ റോഡിന്റെ ഭാഗമായ ചെറുതോണി–വാഴത്തോപ്പ്–മണിയാറൻകുടി റോഡ് നവീകരണത്തിന് 13 കോടിയും പൈനാവ് മോഡൽ പോളിടെക്നിക് കോളജ് കെട്ടിടത്തിന്റെ രണ്ടാം നില നിർമാണത്തിന് 1.81 കോടിയും അനുവദിച്ചതായി റോയി കെ. പൗലോസ് എംഎൽഎ അറിയിച്ചു. ഇരു പദ്ധതികൾക്കും ഭരണാനുമതി ലഭിച്ചതായും എംഎൽഎ വ്യക്തമാക്കി.
ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് 6.3 കിലോമീറ്റർ ദൈർഘ്യമുള്ള ചെറുതോണി–വാഴത്തോപ്പ്–മണിയാറൻകുടി റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്നത്. സാങ്കേതിക അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടികൾ ആരംഭിക്കും.
പൈനാവ് മോഡൽ പോളിടെക്നിക് കോളജ് കെട്ടിടത്തിന്റെ രണ്ടാം നില നിർമാണത്തിനാണ് 1.81 കോടി രൂപ അനുവദിച്ചത്. സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികൾക്കും ജീവനക്കാർക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും പുതിയ നിർമാണം സഹായകരമാകുമെന്ന് എംഎൽഎ പറഞ്ഞു.


