മലരിക്കലിൽ : ബോട്ടുകൾക്ക് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം

ഏഴ് ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്കിൽ ഉപ്പുകല്ല്; നാലുലക്ഷത്തോളം രൂപയുടെ നഷ്ടം

മലരിക്കലിൽ : ബോട്ടുകൾക്ക് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം

കോട്ടയം: മലരിക്കൽ ആമ്പൽ വസന്തം കാണാനെത്തുന്ന സഞ്ചാരികൾക്കായി സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്കിൽ ഉപ്പുകല്ലിട്ട് നശിപ്പിച്ചതായി പരാതി. കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ഏഴ് ബോട്ടുകളുടെ ടാങ്കിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹികവിരുദ്ധർ ഉപ്പുകല്ല് നിക്ഷേപിച്ചത്.

പുലർച്ചെ സഞ്ചാരികളുമായി പാടശേഖരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ബോട്ട് ഓഫായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പെട്രോൾ ടാങ്കിൽ ഉപ്പുകല്ല് കണ്ടെത്തിയത്. തുടർന്ന് മറ്റ് ബോട്ടുകളും പരിശോധിച്ചപ്പോഴാണ് ആറ് ബോട്ടുകളുടെ ടാങ്കിലും സമാനമായി ഉപ്പുകല്ല് നിക്ഷേപിച്ചതായി കണ്ടെത്തിയത്.

Slide 1
Slide 2
Slide 3
Slide 4

കാഞ്ഞിരം സ്വദേശികളായ ദിബിൻ കുറ്റിത്താരാടി, പീതാംബരൻ പാണ്ടങ്കേരി, പ്രമീഷ് പാണ്ടങ്കേരി, കിരൺ കളത്തിൽ, അച്ചുകുട്ടൻ കുമ്പളങ്കേരി, നോബിൾ ചെമ്മരപ്പള്ളി എന്നിവരുടെ ബോട്ടുകൾ ഉൾപ്പെടെയാണ് കേടുപാടുകൾ സംഭവിച്ചത്. സംഭവത്തിൽ ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ബോട്ട് ഉടമകൾ പറഞ്ഞു.

കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച് 36 ബോട്ടുകളാണ് നിലവിൽ ആമ്പൽ വസന്തം കാണാനെത്തുന്നവർക്കായി സർവീസ് നടത്തുന്നത്. മലരിക്കലിലെ മൂന്ന് കടവുകളിലായി ഈ സീസണിൽ മാത്രം ഏകദേശം 200 ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്.

ആമ്പൽ വസന്തം ഇനി 15 ദിവസം കൂടി തുടരുമെന്നിരിക്കെ ബോട്ടുകളുടെ സർവീസ് തടസ്സപ്പെട്ടത് ഉടമകളുടെ ദിവസവരുമാനത്തെയും ബാധിച്ചു. സംഭവത്തിൽ വെസ്റ്റ് പൊലീസിൽ പരാതി നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4