ഇടുക്കിക്കവല പിക്‌അപ്പ് സ്റ്റാൻഡിൽ ദിവസങ്ങളായി കാർ; മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടെന്ന് പരാതി

ഇടുക്കിക്കവല പിക്‌അപ്പ് സ്റ്റാൻഡിൽ ദിവസങ്ങളായി കാർ; മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടെന്ന് പരാതി

ഇടുക്കിക്കവലയിലെ പിക്‌അപ്പ് സ്റ്റാൻഡിൽ ദിവസങ്ങളായി കാർ പാർക്ക് ചെയ്തിരിക്കുന്നത് മറ്റ് പിക്‌അപ്പ് വാഹനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് നാല് യുവാക്കൾ കാറുമായി പിക്‌അപ്പ് സ്റ്റാൻഡിലെത്തിയത്. വാഹനം ഇവിടെ പാർക്ക് ചെയ്ത ശേഷം ഇവർ മടങ്ങിപ്പോയെന്നാണ് വിവരം. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കാർ ഇവിടെനിന്ന് മാറ്റിയിട്ടില്ല.

Slide 1
Slide 2
Slide 3
Slide 4

പിക്‌അപ്പ് സ്റ്റാൻഡിൽ പൊതുവെ ഓട്ടം കുറവായതിനാൽ നിരവധി വാഹനങ്ങൾ ഇതിനകം ഇവിടെ പാർക്ക് ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു വാഹനം കൂടി ദിവസങ്ങളായി മാറ്റാതെ കിടക്കുന്നത്. കാർ ആരുടേതാണെന്നും എന്തുകൊണ്ടാണ് ഇവിടെ ഉപേക്ഷിച്ച നിലയിൽ പാർക്ക് ചെയ്തിരിക്കുന്നതെന്നും വ്യക്തമല്ല.