ഈട്ടിത്തോപ്പ് ഹോമിയോ ആശുപത്രി ; പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി
ഇരട്ടയാർ: ഈട്ടിത്തോപ്പ് ഹോമിയോ ആശുപത്രിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.
ആശുപത്രിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും ഹോമിയോ സംരക്ഷണ സമിതിയുമായി ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്നും എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
പ്രശ്നപരിഹാരത്തിനായി സർവകക്ഷി യോഗം വിളിച്ചുചേർത്ത് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ആശുപത്രിയുടെ പ്രവർത്തനം സംബന്ധിച്ച് നേരത്തെ ഉയർന്നുവന്ന വിഷയങ്ങൾ കൂടി പരിഗണിച്ച് ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ പഞ്ചായത്ത് അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.


