ജൈവ വൈവിധ്യ കോൺഗ്രസ് ചിത്രരചനാ മത്സരം: അക്ഷയ് അനുമോദിന് ഒന്നാം സമ്മാനം
19-ാമത് സ്റ്റുഡന്റ് ജൈവ വൈവിധ്യ കോൺഗ്രസിനോടനുബന്ധിച്ച് ഇടുക്കി ജില്ലാ ജൈവ വൈവിധ്യ ബോർഡ് സ്കൂൾ വിദ്യാർഥികൾക്കായി തൊടുപുഴയിൽ സംഘടിപ്പിച്ച ജില്ലാതല ചിത്രരചനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അക്ഷയ് അനുമോദിന് ഒന്നാം സമ്മാനം.
ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിനായി സംഘടിപ്പിച്ച മത്സരത്തിലാണ് അക്ഷയ് അനുമോദ് മികവ് തെളിയിച്ചത്.


