ടയർ & റോഡ് സുരക്ഷ’ ദേശീയ സെമിനാർ സംഘടിപ്പിച്ചു
കേരള നിയമസഭാ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു
രാമപുരം: മാർ അഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ്, ഇന്ത്യൻ ടയർ ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി (ITTAC), വിശ്വ യുവക് കേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘ടയർ & റോഡ് സുരക്ഷ’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.
ടയർ-റോഡ് സുരക്ഷയുടെ പ്രാധാന്യം, സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ, ടയറുകളുടെ ശരിയായ പരിപാലനം, റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. കേരള നിയമസഭാ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി., പാലാ ഡിവൈ.എസ്.പി. കെ. സദൻ, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വിശ്വ യുവക് കേന്ദ്ര സീനിയർ പ്രോഗ്രാം ഓഫീസർ രജത് തോമസ്, സോഷ്യൽ വർക്ക് വിഭാഗം മേധാവി സിജു തോമസ് എന്നിവർ സംസാരിച്ചു.
സ്റ്റാഫ് കോർഡിനേറ്റർമാരായ സൈമൺ ബാബു, ഐഡ ഇമ്മാനുവൽ, വിദ്യാർഥി പ്രതിനിധികളായ ടോംസ് ബിജു, ശ്രീലക്ഷ്മി ആർ. എന്നിവരും പങ്കെടുത്തു.
ടെക്നിക്കൽ എൻജിനീയർ പ്രിയദർശൻലാൽ ആർ., റെഡ് ബാൻഡ് റേസിംഗ് സ്ഥാപകൻ നവീൻ ഭവദാസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.


