രാജകുമാരിക്ക് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; 8 തൊഴിലാളികൾക്ക് പരിക്ക്
ഇന്ന് വൈകുന്നേരം ബി ഡിവിഷനിലാണ് അപകടം സംഭവിച്ചത്
രാജാക്കാട്: രാജകുമാരിക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം ബി ഡിവിഷനിലാണ് അപകടം.
ജോലി കഴിഞ്ഞ് തൊഴിലാളികളുമായി മടങ്ങുന്നതിനിടെ ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ എട്ട് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


