വട്ടവട ദുരന്തം: ധനസഹായം ഉറപ്പാക്കും: അനൂപ് ജേക്കബ്

വട്ടവട ദുരന്തം: ധനസഹായം ഉറപ്പാക്കും: അനൂപ് ജേക്കബ്

വട്ടവട കൊട്ടക്കമ്പൂരിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിന്റെ അടിയന്തര സാഹചര്യം റവന്യൂ മന്ത്രിയെ ധരിപ്പിച്ചതായും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന അടിമാലിയിലെ ആശുപത്രിയിൽ ഇന്ന് രാവിലെ 11ന് മന്ത്രി അനൂപ് ജേക്കബ് എത്തി ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ദുരന്തബാധിത പ്രദേശത്തെ തുടർനടപടികൾ വിലയിരുത്തും.

Slide 1
Slide 2
Slide 3
Slide 4

അതിനിടെ, വട്ടവടയിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊട്ടക്കമ്പൂരിൽ പാലം ഒലിച്ചുപോയതോടെ പ്രദേശത്തെ 30ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. കൊട്ടക്കമ്പൂർ–തട്ടാമ്പാറ റോഡിലെ പാലമാണ് തകർന്നത്.

അവധി ദിവസമായതിനാൽ വട്ടവട മേഖലയിൽ എത്തിയിരുന്ന നൂറോളം വിനോദസഞ്ചാരികളും പ്രദേശത്ത് കുടുങ്ങിയതായാണ് വിവരം. രക്ഷാപ്രവർത്തനവും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4