കുട്ടിക്കാനം–മുണ്ടക്കയം റൂട്ടിൽ റോഡിൽ വാഹനത്തിൽ നിന്നും ഓയിൽ ചോർന്നു; ജാഗ്രതാ നിർദേശം
മേഖലയിൽ ചെറുതും വലുതുമായ 15 ഓളം അപകടങ്ങൾ റിപ്പോർട്ട് ചെയ്തു
കുട്ടിക്കാനം–മുണ്ടക്കയം റൂട്ടിൽ വാഹനത്തിൽനിന്ന് ഓയിൽ റോഡിലേക്ക് ചോർന്നതിനെ തുടർന്ന് വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കുട്ടിക്കാനത്തിന് സമീപം പോലീസ് സേന സ്ഥലത്ത് എത്തി വാഹനയാത്രക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്. റോഡിൽ ഓയിൽ പടർന്നിട്ടുള്ളതിനാൽ വാഹനങ്ങൾ തെന്നിമാറാൻ സാധ്യതയുള്ളതിനാൽ സുരക്ഷിതമായി യാത്ര ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.
ഇന്നലെ രാത്രി ഏകദേശം പതിനൊന്നരയോടുകൂടിയാണ് ഓയിൽ പടർന്നത്


