ഇ.എസ്.എ വിഷയത്തിൽ കേന്ദ്രശ്രദ്ധ ഉറപ്പാക്കും: തുഷാർ വെള്ളാപ്പള്ളി

ഇ.എസ്.എ വിഷയത്തിൽ കേന്ദ്രശ്രദ്ധ ഉറപ്പാക്കും: തുഷാർ വെള്ളാപ്പള്ളി

പ്രദേശം (ഇ.എസ്.എ) സംബന്ധിച്ച ഏഴാമത് കരട് വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ കർഷകരും സാധാരണ ജനങ്ങളും നേരിടുന്ന ആശങ്കകൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റും എൻ.ഡി.എ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി.

ബി.ഡി.ജെ.എസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റും സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സണുമായ അഡ്വ. സംഗീത വിശ്വനാഥൻ തുഷാർ വെള്ളാപ്പള്ളിയോട് കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ തയ്യാറാക്കി നൽകിയ വിശദമായ നിവേദനം സംഗീത വിശ്വനാഥൻ തുഷാർ വെള്ളാപ്പള്ളിക്ക് കൈമാറി. ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുന്നതിലുള്ള ആശങ്ക, ഭൂമിയുടെ അതിർത്തി നിർണയത്തിലെ അവ്യക്തത, ബാങ്ക് വായ്പകൾ ലഭിക്കുന്നതിലെ തടസ്സങ്ങൾ, തലമുറകളായി കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെ ഭാവി തുടങ്ങിയ വിഷയങ്ങൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ഇടുക്കിയിലെ ജനങ്ങളുടെ ആശങ്കകൾ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെയും നേരിട്ടുള്ള ശ്രദ്ധയിൽപ്പെടുത്തുമെന്ന് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുൻപ് ജനങ്ങളുടെ എതിർപ്പുകളും ആശങ്കകളും പൂർണമായി പരിഗണിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Slide 1
Slide 2
Slide 3
Slide 4