കെഎസ്ആർടിസി ബസിലേക്ക് പെരുന്തേനീച്ചക്കൂട്ടം ഇരച്ചുകയറി; 17 യാത്രക്കാർക്ക് കുത്തേറ്റു

കെഎസ്ആർടിസി ബസിലേക്ക് പെരുന്തേനീച്ചക്കൂട്ടം ഇരച്ചുകയറി; 17 യാത്രക്കാർക്ക് കുത്തേറ്റു

വണ്ടിപ്പെരിയാർ: പത്തനംതിട്ടയിൽ നിന്ന് ഗവി വഴി വണ്ടിപ്പെരിയാറിലേക്ക് പോയ കെഎസ്ആർടിസി ബസിൽ പെരുന്തേനീച്ചക്കൂട്ടം ഇരച്ചുകയറി 17 യാത്രക്കാർക്ക് കുത്തേറ്റു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.

ഗവി പിന്നിട്ട് വള്ളക്കടവിന് സമീപം കോഴിക്കാനം വനമേഖലയിലൂടെ ബസ് കടന്നുപോകുന്നതിനിടെയാണ് തേനീച്ചക്കൂട്ടം ജനലിലൂടെ ബസിനുള്ളിലേക്ക് പ്രവേശിച്ചത്. സമീപത്തെ മരത്തിൽ നിന്നോ പാറയിടുക്കിൽ നിന്നോ ഇളകിയ കൂട്ടമാണ് ബസിലേക്ക് ഇരച്ചുകയറിയതെന്നാണ് വിവരം.

Slide 1
Slide 2
Slide 3
Slide 4

ബസ് ജീവനക്കാരെ കൂടാതെ 58 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തേനീച്ചക്കൂട്ടം അകത്തുകയറിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ബസ് മുന്നോട്ട് മാറ്റിയതോടെ വലിയ ദുരന്തം ഒഴിവായി. പരിക്കേറ്റവർക്ക് തുടർചികിത്സ നൽകി.