കട്ടപ്പന മർച്ചന്റ് യൂത്ത് വിങ്ങിന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും സെപ്റ്റംബർ 24ന്

കട്ടപ്പന മർച്ചന്റ് യൂത്ത് വിങ്ങിന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും സെപ്റ്റംബർ 24ന്

കട്ടപ്പന: കട്ടപ്പന മർച്ചന്റ് യൂത്ത് വിങ്ങിന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും സെപ്റ്റംബർ 24ന് നടക്കും. വൈകിട്ട് 5.30ന് ഹിൽടൗൺ ഓഡിറ്റോറിയത്തിലാണ് പരിപാടി.

കട്ടപ്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യും. KVVES യൂത്ത് വിങ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോ മോൻ ജോസ് മുഖ്യപ്രഭാഷണം നടത്തും. KVVES യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് സലിം പി.എസ്. സംഘടനാ സന്ദേശം നൽകും.

Slide 1
Slide 2
Slide 3
Slide 4

തുടർന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അവാർഡ് വിതരണവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടക്കും.