പൂപ്പാറയ്ക്ക് സമീപം ഏലത്തോട്ടത്തിലെ കുളത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: പൂപ്പാറയ്ക്ക് സമീപം ഏലത്തോട്ടത്തിലെ കുളത്തിൽ അതിഥി തൊഴിലാളികളായ ദമ്പതികളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ ലഗാൻ സിംഗ്, ഭാര്യ സുനിയ മാർക്കം എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ ഇവർ താമസിച്ചിരുന്ന സ്ഥലത്തിന് സമീപത്തെ കുളത്തിലാണ് നാട്ടുകാർ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി. കുളം വറ്റിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
മൃതശരീരങ്ങൾ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല.


