സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ‘തേൻതുള്ളിയിലെ ആരോഗ്യം’ എന്ന വിഷയത്തിൽ സെമിനാറും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ‘തേൻതുള്ളിയിലെ ആരോഗ്യം’ എന്ന വിഷയത്തിൽ സെമിനാറും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

സ്വരാജ്: സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ‘തേൻതുള്ളിയിലെ ആരോഗ്യം’ എന്ന വിഷയത്തിൽ സെമിനാറും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. തേൻ ഉത്പന്നങ്ങളും അവയുടെ ആരോഗ്യ-ഔഷധ പ്രാധാന്യവും സംബന്ധിച്ച് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

കാഞ്ചിയാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. സി. ബിജു സെമിനാർ ഉദ്ഘാടനം ചെയ്തു. ജോസഫ് കൂനംപാറ സ്വാഗതം ആശംസിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഹൈറേഞ്ച് ഹണി ഡയറക്ടർ ടി. കെ. രാജു ക്ലാസിന് നേതൃത്വം നൽകി. തേന്റെ ആരോഗ്യപ്രാധാന്യം, വിവിധ തേൻ ഉത്പന്നങ്ങൾ, അവയുടെ ഉപയോഗരീതികൾ, ഔഷധഗുണങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ഷീബാ റെൻസോ (ക്ഷേമകാര്യ വികസന കമ്മിറ്റി ചെയർപേഴ്സൺ), ബേബിച്ചൻ കിഴക്കേമുറി, ജോസഫ് കൂനംപാറ, ഷാജി ഇറ്റക്കുന്നേൽ, സുഗതകുമാർ കെ. ജി., റെജി കൂനാനി എന്നിവർ ആശംസകൾ നേർന്നു.

Slide 1
Slide 2
Slide 3
Slide 4

ലൈബ്രറി ഭാരവാഹികളായ മനോജ് എം. വി., പ്രിൻസ് മറ്റപ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലൈബ്രറി അംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4