ഈട്ടിത്തോപ്പിലെ ഹോമിയോ ഡിസ്പെൻസറി വിഷയം..വേറിട്ട പ്രതിക്ഷേധവുമായി ജനകീയ സമരസമിതി..
ഇരട്ടയർ:ഈട്ടിത്തോപ്പിലെ ഹോമിയോ ഡിസ്പെൻസറി മാറ്റിയ പഞ്ചായത്ത് ഭരണ സമിതി നടപടികൾക്കെതിരെ വേറിട്ട 'ചുക്കുകാപ്പി സമരവുമായി സമരസമിതി.
രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഹോമിയോ ആശുപത്രി തങ്ങളുടെ നാട്ടിൽ ഉണ്ടായിരിക്കെണ്ടത് അനിവാര്യമെന്നാണ് സമരസമിതി പറയുന്നത്.
ഒറ്റ രാത്രി കൊണ്ട് ആരുമറിയാതെ ഡിസ്പെൻസറി കടത്തിക്കൊണ്ടുപോയതും, നാട്ടിലെ സാധാരണക്കാരുടെ ചികിത്സാ അവകാശം നഷ്ടപെടുത്തുകയും ചെയതതിൽ ജനകീയ സമരസമിതി ശക്തമായി അപലപിച്ചു. രോഗികൾക്ക് ആവശ്യമായ ചികിത്സയും പ്രതിരോധ മരുന്നുകളും ഉറപ്പാക്കാത്ത അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് അടച്ചുപൂട്ടിയ ആശുപത്രിക്ക് മുന്നിൽ 'ചുക്കുകാപ്പി സമരം' സംഘടിപ്പിച്ചു.
പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡൻ്റ് രാജൻ വെള്ളാപ്പള്ളിയിൽ നിർവ്വഹിച്ചു. ചടങ്ങിൽ രണ്ടാം വാർഡ് മെമ്പർ സോജൻ മാളിയേക്കൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ശ്രീകാന്ത് പേങ്ങാട്ട്, തെക്കേൽ , കൺവീനർ ബെന്നികുഴുകോടി എന്നിവർ സമരത്തിന് നേതൃത്വം നൽകി.
ഹോമിയോ ഡിസ്പെൻസറി അടിയന്തരമായി തിരികെ എത്തിക്കാൻ ആരോഗ്യ വകുപ്പും അധികൃതരും തയ്യാറാകണമെന്നും, അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.


