പവർകട്ട് : പുതുപ്പള്ളിയിൽ AITUC പ്രതിഷേധ ധർണ സംഘടിപ്പിച്ചു
AITUC സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ. ബിനു ബോസ് സമരം ഉദ്ഘാടനം ചെയ്തു
പുതുപ്പള്ളി: കേരളത്തിൽ ഏർപ്പെടുത്തിയ പവർകട്ടിന് എതിരെ AITUC പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും KSEB ഓഫീസ് പടിക്കൽ പ്രതിഷേധ സമരവും സംഘടിപ്പിച്ചു.
കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (KSEU-AITUC) സംസ്ഥാന സെക്രട്ടറി അജീഷ് മട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. AITUC സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ. ബിനു ബോസ് സമരം ഉദ്ഘാടനം ചെയ്തു.
CPI പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സിബി താളിക്കല്ല്, AITUC പുതുപ്പള്ളി മണ്ഡലം സെക്രട്ടറി കെ. ടി. അനിൽകുമാർ, കിസാൻ സഭ പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സാം കെ. വർഗീസ്, AITUC പുതുപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് ടി. ടി. ശശീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.


