പട്ടയം മുതൽ ഇ.എസ്.എ വരെ; ഇടുക്കിയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി 25ന് കട്ടപ്പനയിൽ

പട്ടയം മുതൽ ഇ.എസ്.എ വരെ; ഇടുക്കിയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി 25ന് കട്ടപ്പനയിൽ

കട്ടപ്പന: മുഖ്യമന്ത്രി വി.ഡി. സതീശന് സെപ്റ്റംബർ 25ന് കട്ടപ്പനയിൽ.യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ ഇടുക്കി സന്ദർശനത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ വികസന-ജനകീയ വിഷയങ്ങളിൽ ഉന്നതതല ചർച്ചകളും നടക്കും.

രാവിലെ 11ന് കളക്ടറേറ്റിൽ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 3ന് കട്ടപ്പന ഹിൽ ടൗൺ ഓഡിറ്റോറിയത്തിൽ വിവിധ സാമൂഹ്യ, സന്നദ്ധ, സാമുദായിക സംഘടനാ നേതാക്കളുമായി ചർച്ച നടത്തും. വൈകുന്നേരം 4ന് കട്ടപ്പന നഗരസഭാ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്ക് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നത്.

Slide 1
Slide 2
Slide 3
Slide 4

കെട്ടിടനിർമാണ നിയന്ത്രണം, പട്ടയപ്രശ്നങ്ങൾ, പദ്ധതി പ്രദേശങ്ങളിലെ പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, റവന്യൂ ഭൂമി സംബന്ധിച്ച ഉത്തരവുകൾ, വന്യമൃഗശല്യം, ജില്ലയിലെ ടൂറിസം വികസനം, ഇ.എസ്.എ പ്രശ്നം തുടങ്ങിയ വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം തേടുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇടുക്കിക്കാർക്ക് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് നൽകിയ ഉറപ്പുകൾ നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടണമെന്ന ആവശ്യവും യു.ഡി.എഫ് ഉന്നയിക്കും. ജില്ലയുടെ വിവിധ പ്രശ്നങ്ങളിൽ സർക്കാർ തലത്തിൽ അടിയന്തര ഇടപെടലും പരിഹാര പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു.

കട്ടപ്പനയിലെ പൊതുസമ്മേളനത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഡീൻ കുര്യാക്കോസ് എം.പി ആമുഖ പ്രഭാഷണം നടത്തും.

Slide 1
Slide 2
Slide 3
Slide 4

യു.ഡി.എഫ് കൺവീനർ എം.ജെ. ജേക്കബ്, എം.എൽ.എമാരായ റോയി കെ. പൗലോസ്, അഡ്വ. സേനാപതി വേണു, അഡ്വ. സിറിയക് തോമസ്, എഫ്. രാജ, മുൻ എം.എൽ.എ ഇ.എം. ആഗസ്തി, അഡ്വ. എസ്. അശോകൻ, ഇബ്രാഹിംകുട്ടി കല്ലാർ, ജി. വർഗീസ്, സുരേഷ് ബാബു, സാം ജോർജ്, പി.സി. ജയൻ തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ സംസാരിക്കും.

Slide 1
Slide 2
Slide 3
Slide 4

വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കളായ ജോയി വെട്ടിക്കുഴി, അഡ്വ. തോമസ് പെരുമന, അഡ്വ. കെ.ജെ. ബെന്നി, സിജു ചക്കുംമൂട്ടിൽ, ജോയി കുടക്കച്ചിറ എന്നിവർ പങ്കെടുത്തു.