അടിമാലി ശാന്തഗിരി ക്ഷേത്രത്തിലെ മോഷണം; പ്രതി തൃശ്ശൂരിൽ പിടിയിൽ

അടിമാലി ശാന്തഗിരി ക്ഷേത്രത്തിലെ മോഷണം; പ്രതി തൃശ്ശൂരിൽ പിടിയിൽ

അടിമാലി: ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിൽ വഴിപാട് കൗണ്ടറും കാണിക്കവഞ്ചിയും കുത്തിത്തുറന്ന് 70,000 രൂപ കവർന്ന കേസിൽ പ്രതി പിടിയിൽ. തൃശ്ശൂർ ചിരട്ടകുന്ന് സ്വദേശി ആലിപ്പറമ്പിൽ വീട്ടിൽ അൻസാർ (32) ആണ് അടിമാലി പൊലീസിന്റെ പിടിയിലായത്.

ഞായറാഴ്ച രാത്രിയിലാണ് ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറും കാണിക്കവഞ്ചിയും കുത്തിത്തുറന്ന് പണം കവർന്നത്. ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീമിന്റെ നിർദേശപ്രകാരം ഇടുക്കി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മോഹൻദാസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Slide 1
Slide 2
Slide 3
Slide 4

അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ സിദ്ദിഖ് അബ്ദുൽ ഖാദർ, സബ് ഇൻസ്‌പെക്ടർമാരായ അജീഷ് കെ. ജോൺ, അബ്ബാസ് ടി.എം., സി.ആർ. സന്തോഷ്, സന്തോഷ് ബാബു, സിവിൽ പൊലീസ് ഓഫീസർ രതീഷ് എന്നിവരടങ്ങിയ സംഘമാണ് തൃശ്ശൂർ തെക്കേക്കര ചിരട്ടകുന്ന് ഭാഗത്തുനിന്ന് ഇന്നലെ പുലർച്ചെ പ്രതിയെ പിടികൂടിയത്.

പ്രതിയുടെ പക്കൽനിന്ന് മോഷ്ടിച്ച പണത്തിൽ 10 രൂപയുടെ രണ്ട് കെട്ടുകളും 20 രൂപയുടെ ഒരു കെട്ടും കണ്ടെത്തി. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Slide 1
Slide 2
Slide 3
Slide 4