ഇടുക്കി ജില്ലാതല പട്ടയമേള ഇന്ന്; റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും

ഇടുക്കി ജില്ലാതല പട്ടയമേള ഇന്ന്; റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും

ചെറുതോണി: ഇടുക്കി ജില്ലാതല പട്ടയമേള ഇന്ന് (സെപ്റ്റംബർ 24) നടക്കും. ചെറുതോണി പഞ്ചായത്ത് ടൗൺഹാളിൽ രാവിലെ 10.30ന് നടക്കുന്ന പട്ടയമേള റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. റോയ് കെ. പൗലോസ് എം.എൽ.എ. അധ്യക്ഷത വഹിക്കും.

ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., എം.എൽ.എമാരായ അഡ്വ. സേനാപതി വേണു, അഡ്വ. സിറിയക് തോമസ്, എഫ്. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി റവന്യൂ വകുപ്പാണ് ജില്ലയിൽ പട്ടയ വിതരണം സംഘടിപ്പിക്കുന്നത്. വിവിധ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരമുള്ള പട്ടയങ്ങളും വനാവകാശ രേഖകളും ചടങ്ങിൽ വിതരണം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4