ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
കട്ടപ്പന: സ്വച്ഛതാ ഹി സേവ 2026 ന്റെ ഭാഗമായി കട്ടപ്പന നഗരസഭയിൽ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി ആരോഗ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ, സെക്രട്ടറി അജി കെ. തോമസ് എന്നിവർ സംസാരിച്ചു.
ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാജ് ഡി നന്ദിയും പറഞ്ഞു. മെഡിക്കൽ ഓഫീസർ മോഹൻദാസിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.


