തൂഫാൻ കമാൻഡോസായി എൻഎസ്എസ് വളന്റിയർമാർ; മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു
കാഞ്ചിയാർ: കേരള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ഹയർ സെക്കൻഡറി എൻഎസ്എസ് വളന്റിയർമാരെ ‘തൂഫാൻ കമാൻഡോസ്’ ആയി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു.
സ്വരാജിൽ നടന്ന കൂട്ടനടത്തം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി അധ്യക്ഷത വഹിച്ചു. സയൻ പബ്ലിക് സ്കൂൾ മാനേജർ ഇമ്മാനുവേൽ കിഴക്കേതലക്കൽ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന ജേക്കബ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ്മോൻ കോഴിമല, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ഷീബ റെൻസോ, ഗ്രാമപഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രൻ, സ്വരാജ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ബേബിച്ചൻ കിഴക്കേമുറി എന്നിവർ സംസാരിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, എൻഎസ്എസ് വളന്റിയർമാർ തുടങ്ങിയവർ വാക്കത്തോണിൽ പങ്കെടുത്തു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.


