മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ കട്ടപ്പനയിൽ; നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
കട്ടപ്പന: മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായി സെപ്റ്റംബർ 25ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകിട്ട് 6 വരെ കട്ടപ്പന ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ബദൽ റോഡുകളിലൂടെ തിരിച്ചുവിടും.
1. ഇടുക്കി → ഏലപ്പാറ
ചെറിയ വാഹനങ്ങൾ വെള്ളയാംകുടിയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് തൊവരയാർ ബൈപ്പാസ് വഴി കക്കാട്ടുകടയിലെത്തി ഏലപ്പാറ ഭാഗത്തേക്ക് പോകണം. ബസ്, ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇടുക്കിക്കവലയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഏലപ്പാറ റൂട്ടിൽ പ്രവേശിക്കണം.
2. ഇടുക്കി → നെടുങ്കണ്ടം/കട്ടപ്പന ടൗൺ
കെ.എസ്.ആർ.ടി.സി ഡിപ്പോ ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വെട്ടിക്കുഴക്കവല–പേഴുംകവല–എസ്.എൻ. ജംഗ്ഷൻ–ഇടശ്ശേരി ജംഗ്ഷൻ വഴി പോകണം.
3. ഇരട്ടയാർ → കട്ടപ്പന ടൗൺ
പേഴുംകവല–എസ്.എൻ. ജംഗ്ഷൻ–ബൈപ്പാസ് റോഡ് വഴി ഇടശ്ശേരി ജംഗ്ഷനിലെത്തി യാത്ര തുടരാം.
4. പുളിയൻമല → ഇടുക്കി
ഇടശ്ശേരി ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് എസ്.എൻ. ജംഗ്ഷൻ–പേഴുംകവല–വെട്ടിക്കുഴക്കവല–കെ.എസ്.ആർ.ടി.സി ഡിപ്പോ–വെള്ളയാംകുടി വഴി ഇടുക്കി ഭാഗത്തേക്ക് പോകണം.
5. പുളിയൻമല → ഏലപ്പാറ
പാറക്കടവിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോപ്പുലർ ജംഗ്ഷൻ–സെന്റ് മാർത്താസ് ജംഗ്ഷൻ–പള്ളിക്കവല–സ്കൂൾ കവല വഴി ഏലപ്പാറ റൂട്ടിൽ പ്രവേശിക്കണം.
6. ഏലപ്പാറ → ഇടുക്കി
കക്കാട്ടുകട–തൊവരയാർ–വെള്ളയാംകുടി ബൈപ്പാസ് വഴി വെള്ളയാംകുടിയിലെത്തി ഇടുക്കി ഭാഗത്തേക്ക് പോകണം.
7. ഏലപ്പാറ → കട്ടപ്പന/നെടുങ്കണ്ടം
സ്കൂൾ കവലയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് പള്ളിക്കവല–സെന്റ് മാർത്താസ് ജംഗ്ഷൻ–പോപ്പുലർ ജംഗ്ഷൻ–പാറക്കടവ് വഴി പോകണം.
പാർക്കിങ് സൗകര്യം
സമ്മേളനത്തിനെത്തുന്നവരുടെ വാഹനങ്ങൾ കട്ടപ്പന നഗരസഭ കാര്യാലയത്തിന് മുൻവശത്തെ ഗ്രൗണ്ടിലോ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലോ പാർക്ക് ചെയ്യണം.
ഗതാഗത നിയന്ത്രണ സമയത്ത് യാത്രക്കാർ ബദൽ റൂട്ടുകൾ ഉപയോഗിച്ച് സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.


