വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ കമാൻഡോ’ പ്രഖ്യാപനം നടത്തി

പരിപാടിയുടെ ഭാഗമായി വണ്ടിപ്പെരിയാറിൽ ലഹരിവിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ കമാൻഡോ’ പ്രഖ്യാപനം നടത്തി

വണ്ടിപ്പെരിയാർ: ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ കമാൻഡോ’ പ്രഖ്യാപനം നടത്തി. എൻ.എസ്.എസ്. യൂണിറ്റിലെ 100 കേഡറ്റുകളെയാണ് കമാൻഡോകളായി പ്രഖ്യാപിച്ചത്.

ഇതിന്റെ ഭാഗമായി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ റാലി ടൗൺ വഴി പെട്രോൾ പമ്പ് ജംഗ്ഷൻ ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് വിദ്യാർഥികൾ ലഹരിവിരുദ്ധ സന്ദേശമുയർത്തി ഫ്ലാഷ് മോബും അവതരിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

യോഗത്തിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ആർ. രാമരാജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്. ജർമലിൻ സ്വാഗതം പറഞ്ഞു. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു.

ലഹരി വിൽപന, കടത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമാക്കുകയാണ് ഓപ്പറേഷൻ തൂഫാനിലൂടെ ലക്ഷ്യമിടുന്നതെന്ന് ശാന്തി ഹരിദാസ് പറഞ്ഞു. കുട്ടികൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലഹരിയിൽനിന്ന് വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും അവർ പറഞ്ഞു.

തുടർന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. മണിമേഖല കമാൻഡോ പ്രഖ്യാപനം നടത്തി. കഞ്ചാവ്, എം.ഡി.എം.എ. ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽനിന്ന് കുട്ടികളെ അകറ്റുകയും ലഹരിയുടെ വേരറുക്കുകയുമാണ് ഓപ്പറേഷൻ തൂഫാന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുഭാഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി. സുന്ദർരാജ്, ഗ്രാമപഞ്ചായത്ത് അംഗം അശ്വതി ദിവാകരൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടിപ്പെരിയാർ യൂണിറ്റ് പ്രസിഡന്റ് എസ്. അൻപുരാജ്, സെക്രട്ടറി റിയാസ്, കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സി. ജയകുമാർ, എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രവീൺ, പി.ടി.എ. വൈസ് പ്രസിഡന്റ് പ്രേംകുമാർ എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4

എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ പോൾരാജ് നന്ദി പറഞ്ഞു. എൻ.എസ്.എസ്. യൂണിറ്റിലെ വിദ്യാർഥികളും അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.