യാത്രാസേവന രംഗത്ത് 25 വർഷം പൂർത്തിയാക്കി ജയ് മാതാ റോഡ് ലൈൻസ്; ജൂബിലി ദിനത്തിലെ വരുമാനം നിർധനർക്കായി മാറ്റിവയ്ക്കും

യാത്രാസേവന രംഗത്ത് 25 വർഷം പൂർത്തിയാക്കി ജയ് മാതാ റോഡ് ലൈൻസ്; ജൂബിലി ദിനത്തിലെ വരുമാനം നിർധനർക്കായി മാറ്റിവയ്ക്കും

കട്ടപ്പന: യാത്രാസേവന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ ജയ് മാതാ റോഡ് ലൈൻസ് വേറിട്ട കാരുണ്യപ്രവർത്തനവുമായി രജതജൂബിലി ആഘോഷിക്കുന്നു. ജൂബിലി ദിനമായ ഇന്ന് ബസിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാം. യാത്രക്കാർക്ക് ഇഷ്ടമുള്ള തുക ബസിൽ സ്ഥാപിച്ചിരിക്കുന്ന ബക്കറ്റിൽ നിക്ഷേപിക്കാം. ഇങ്ങനെ ലഭിക്കുന്ന തുക ‘ന്യൂ ലാൻഡ് സഹായനിധി’ എന്ന പേരിൽ സമാഹരിച്ച് നിർധനരായ രോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും സഹായമായി നൽകുമെന്ന് ഉടമയും നെടുംകണ്ടം ഗ്രാമപഞ്ചായത്ത് അംഗവുമായ ജോണി പുതിയപറമ്പിലും ജീവനക്കാരും അറിയിച്ചു.

25 വർഷം മുൻപ് കോട്ടമല–നെടുംകണ്ടം റൂട്ടിലാണ് ജയ് മാതാ റോഡ് ലൈൻസ് സർവീസ് ആരംഭിച്ചത്. കോട്ടമലയിലേക്കുള്ള മൺവഴികളിലൂടെ വർഷങ്ങളായി സർവീസ് നടത്തിയ ഏക ബസ് എന്ന പ്രത്യേകതയും ജയ് മാതാ റോഡ് ലൈൻസിനുണ്ട്.

Slide 1
Slide 2
Slide 3
Slide 4

കോട്ടമലയിലെ തോട്ടം മേഖലയിലെ നിർധനരായ വിദ്യാർഥികൾക്കും എസ്റ്റേറ്റ് തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും വർഷങ്ങളായി പ്രധാന യാത്രാമാർഗമായിരുന്നു ഈ ബസ്. നാട്ടുകാർ തങ്ങളുടെ സ്വന്തം സ്ഥാപനമെന്ന നിലയിലാണ് ജയ് മാതാ റോഡ് ലൈൻസിനെ കണ്ടിരുന്നത്.

ബസിൽ യാത്ര ചെയ്ത് വിദ്യാഭ്യാസം നേടിയ നിരവധി വിദ്യാർഥികൾ ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉയർന്ന നിലയിലെത്തിയതും ഈ യാത്രാസേവനത്തിന്റെ സാമൂഹിക പ്രസക്തി വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ 25 വർഷത്തിനിടെ നിരവധി തൊഴിലാളി കുടുംബങ്ങളുടെ ദൈനംദിന യാത്രയ്ക്കും ജയ് മാതാ റോഡ് ലൈൻസ് ആശ്രയമായി.

രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി യാത്രക്കാരിൽ നിന്ന് സമാഹരിക്കുന്ന തുക അർഹരായവരുടെ ആവശ്യങ്ങൾക്ക് വിനിയോഗിക്കാനുള്ള തീരുമാനം യാത്രാസേവനത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്നതായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4