പുറ്റടി ഹോളി ക്രോസ് കോളേജിൽ ടൂറിസം ദിനാഘോഷം സംഘടിപ്പിച്ചു
പുറ്റടി: ടൂറിസം മേഖലയുടെ സാധ്യതകളും വൈവിധ്യങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി ഹോളി ക്രോസ് കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി ടൂറിസം സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ടൂറിസം ദിനാഘോഷം സംഘടിപ്പിച്ചു.
ടൂറിസം സ്റ്റഡീസ് വിഭാഗം മേധാവി കൊച്ചുത്രേസ്യ കുര്യൻ സ്വാഗതം ആശംസിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഷാജി ആർ.കെ. അധ്യക്ഷത വഹിച്ചു.
കുമളി ക്ലബ് മഹീന്ദ്ര ഓപ്പറേഷൻ മാനേജർ ടി.കെ. പ്രദീപ് കുമാർ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. മാരിയറ്റ് ഹോട്ടൽസിലെ മൾട്ടി പ്രോപ്പർട്ടി സെയിൽസ് മാനേജർ സച്ചിൻ ജോസഫ് ഈപ്പൻ മുഖ്യാതിഥിയായിരുന്നു.
വൈസ് പ്രിൻസിപ്പൽ മെൽവിൻ എൻ.വി. ആശംസകൾ നേർന്നു സംസാരിച്ചു. വിദ്യാർഥി പ്രതിനിധി വിഗ്നേഷ് രാജ് എം.ആർ. നന്ദി രേഖപ്പെടുത്തി.വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ഭാഗമായി ഡിജെ, നാസിക് ധോൾ, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയും അരങ്ങേറി.


