ഭൂകരം അടയ്ക്കാനാകാതെ ചക്കകാനം–പൂവേഴ്സ്മൗണ്ട് കുടുംബങ്ങൾ; അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ ഉറപ്പ്

ഭൂകരം അടയ്ക്കാനാകാതെ ചക്കകാനം–പൂവേഴ്സ്മൗണ്ട് കുടുംബങ്ങൾ; അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ ഉറപ്പ്

ഇരട്ടയാർ: ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ചക്കകാനം, പൂവേഴ്സ്മൗണ്ട് മേഖലകളിലെ നിരവധി കുടുംബങ്ങൾക്ക് ഭൂകരം അടയ്ക്കാൻ സാധിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം സമർപ്പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം കിരണിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയത്. പ്രദേശത്തെ കുടുംബങ്ങൾ നേരിടുന്ന ഭൂനികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

പ്രശ്നത്തിൽ ആവശ്യമായ ഇടപെടൽ ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി പ്രതിനിധികൾ അറിയിച്ചു.