വായ്പാ കുടിശികക്കാർക്ക് ആശ്വാസം; ജില്ലാതല സഹകരണ അദാലത്ത് 28ന്

വായ്പാ കുടിശികക്കാർക്ക് ആശ്വാസം; ജില്ലാതല സഹകരണ അദാലത്ത് 28ന്

ചെറുതോണി: പ്രാഥമിക സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശിക കുറയ്ക്കുന്നതിനും വായ്പാ കുടിശികക്കാർക്ക് കടബാധ്യതയിൽ നിന്ന് ആശ്വാസം നൽകുന്നതിനുമായി ജില്ലാതല സഹകരണ അദാലത്ത് 28ന് ചെറുതോണി പഞ്ചായത്ത് ടൗൺ ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന അദാലത്ത് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.

സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഗവ. ചീഫ് വിപ്പ് അഡ്വ. അപു ജോൺ ജോസഫ്, എം.എൽ.എമാരായ റോയി കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ എന്നിവർ അദാലത്തിന് നേതൃത്വം നൽകും.

Slide 1
Slide 2
Slide 3
Slide 4

ജില്ലയിലെ സഹകരണ സംഘങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് കുടിശികയായതും ആർബിട്രേഷൻ, എക്സിക്യൂഷൻ നടപടികൾ നേരിടുന്നതുമായ വായ്പകൾക്ക് സഹകരണ സംഘം രജിസ്ട്രാറുടെ 19/24, 24/26 നമ്പർ സർക്കുലറുകളുടെ അടിസ്ഥാനത്തിൽ പലിശയിൽ പരമാവധി ഇളവ് അനുവദിക്കും. മരണപ്പെട്ടവരുടെയും മാറാരോഗം ബാധിച്ചവരുടെയും വായ്പകൾക്ക് പ്രത്യേക ഇളവും ലഭിക്കും.

അദാലത്തിൽ പരിഗണിക്കേണ്ട അപേക്ഷകൾ 26നകം അതത് സഹകരണ സംഘങ്ങളിലോ ഇടുക്കി ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിലോ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. എല്ലാ താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസുകളിലും അപേക്ഷ സ്വീകരിക്കും.ഫോൺ: 04862 232394

Slide 1
Slide 2
Slide 3
Slide 4