നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.മൂന്ന് പേർക്ക് പരിക്ക്
ഏലപ്പാറ: നിയന്ത്രണം നഷ്ടപ്പെട്ട കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഏലപ്പാറയ്ക്ക് സമീപം നാലാം മൈലിലാണ് അപകടം.
അടൂർ സ്വദേശി അഭിഷേക് എസ്. നായർ (28) ആണ് മരിച്ചത്. അപകടത്തിൽ അഭിഷേകിന്റെ ഭാര്യ കാവ്യ, അഭിറാം, അപ്സ എന്നിവർക്ക് പരിക്കേറ്റു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിക്കാനത്തെ റിസോർട്ടിൽ താമസിച്ചിരുന്ന സംഘം കരിന്തരുവിയിലെ റിസോർട്ടിൽ താമസിക്കുന്ന സുഹൃത്തുക്കളെ കാണാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


