പന്തടിക്കളം ഉന്നതിക്ക് സമീപത്തെ അനധികൃത വൈദ്യുതിവേലികൾ നീക്കി ആനത്താര പുനഃസ്ഥാപിച്ചു

പന്തടിക്കളം ഉന്നതിക്ക് സമീപത്തെ അനധികൃത വൈദ്യുതിവേലികൾ നീക്കി ആനത്താര പുനഃസ്ഥാപിച്ചു

ചിന്നക്കനാൽ: പന്തടിക്കളം ഉന്നതിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിന് പിന്നാലെ അനധികൃത കൈയേറ്റങ്ങൾക്കും വൈദ്യുതിവേലികൾക്കുമെതിരെ നടപടി കടുപ്പിച്ച് വനംവകുപ്പ്. ഉന്നതിക്ക് സമീപം കൈയേറിയ സർക്കാർ ഭൂമിയിൽ സ്ഥാപിച്ചിരുന്ന അനധികൃത വൈദ്യുതിവേലികൾ മുറിച്ചുനീക്കി ആനത്താര പുനഃസ്ഥാപിച്ചു.

ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലായി സ്ഥാപിച്ചിരുന്ന നിരവധി അനധികൃത സോളാർ വേലികളും നീക്കം ചെയ്തു. കഴിഞ്ഞ 22ന് പന്തടിക്കളം ഉന്നതിയിൽ കാട്ടാന ആക്രമണത്തിൽ വിജയൻ (53) മരിച്ചതിന് പിന്നാലെയാണ് നടപടി ശക്തമാക്കിയത്.

Slide 1
Slide 2
Slide 3
Slide 4

ആനത്താരകൾ കൈയേറി എസ്റ്റേറ്റുകൾ വേലികെട്ടി അടച്ചതും വൈദ്യുതിവേലികൾ സ്ഥാപിച്ചതുമാണ് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണമാകുന്നതെന്ന് ഉന്നതി നിവാസികളും മൂപ്പനും സർവകക്ഷി യോഗത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നു.

തുടർന്ന് ആനത്താരകളിലെ അനധികൃത നിർമാണങ്ങളും ഫെൻസിംഗും പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ.ആർ.ടി സംഘത്തിന്റെ നേതൃത്വത്തിൽ അനധികൃതമായി സ്ഥാപിച്ച ഫെൻസിംഗും മറ്റ് നിർമിതികളും പൊളിച്ചുനീക്കിയത്.

Slide 1
Slide 2
Slide 3
Slide 4