സ്വരാജ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘പഞ്ചായത്തും ജനങ്ങളും’ എന്ന വിഷയത്തിൽ ജനകീയ ശില്പശാല സംഘടിപ്പിച്ചു

സ്വരാജ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘പഞ്ചായത്തും ജനങ്ങളും’ എന്ന വിഷയത്തിൽ ജനകീയ ശില്പശാല സംഘടിപ്പിച്ചു

കാഞ്ചിയാർ: സ്വരാജ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘പഞ്ചായത്തും ജനങ്ങളും’ എന്ന വിഷയത്തിൽ ജനകീയ ശില്പശാല സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ, ജനങ്ങളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും, പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ലിൻസി ജോർജ് ശില്പശാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വികസനം സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും ജനങ്ങളുടെ സജീവമായ ഇടപെടലും സഹകരണവും ഉണ്ടാകുമ്പോഴാണ് പ്രാദേശിക വികസനം കൂടുതൽ ഫലപ്രദമാകുന്നതെന്നും അവർ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സാധാരണ ജനങ്ങളുടെ അറിവും പങ്കാളിത്തവും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ലിൻസി ജോർജ് ചൂണ്ടിക്കാട്ടി.

റിട്ട. പഞ്ചായത്ത് സൂപ്രണ്ട് റെജി ജോസഫ് ശില്പശാലയിലെ ക്ലാസുകൾക്ക് നേതൃത്വം നൽകി. പഞ്ചായത്തിന്റെ ഭരണസംവിധാനം, വിവിധ ജനക്ഷേമ പദ്ധതികൾ, ഗ്രാമസഭയുടെ പ്രാധാന്യം, വികസന ആസൂത്രണത്തിലെ ജനപങ്കാളിത്തം, പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ, വിവരാവകാശം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിശദീകരിച്ചു. പഞ്ചായത്തുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉന്നയിക്കാനും ചർച്ചകളിൽ പങ്കെടുക്കാനും പൊതുജനങ്ങൾക്ക് അവസരവും ഒരുക്കി.

Slide 1
Slide 2
Slide 3
Slide 4

സ്വരാജ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ബേബിച്ചൻ കിഴക്കേമുറി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് എവറസ്റ്റ്, ഷാജി ഈറ്റക്കാട്ടിൽ, സുഗതകുമാർ കെ.ജി., മനോജ് എം.വി., പ്രിൻസ് മറ്റപ്പള്ളി, ജോസഫ് കൂനംപാറ, ടോമി, സെബാസ്റ്റ്യൻ കൊച്ചുപറമ്പിൽ എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4

ലൈബ്രറി പ്രവർത്തകരായ മനോജ് എം.വി., സൈജുമോൻ കെ.കെ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഗ്രാമീണ ജനതയ്ക്ക് വായനയ്ക്കും അറിവിനും പുറമെ സാമൂഹിക വിഷയങ്ങളിൽ സംവദിക്കാനും പൊതുജന പങ്കാളിത്തം ശക്തിപ്പെടുത്താനും വേദിയൊരുക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. ‘വിവരങ്ങൾ വിരൽത്തുമ്പിൽ’ എന്ന ആശയവുമായി പ്രവർത്തിക്കുന്ന ലൈബ്രറി, ജനങ്ങളും പ്രാദേശിക ഭരണകൂടവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനായി ഇത്തരം വിജ്ഞാനാധിഷ്ഠിത പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.