ഇടുക്കി റൈഫിൾ ക്ലബ് അസോസിയേഷൻ (DRAI) ഫാമിലി ഗെറ്റ്-ടുഗെതർ 2026 മുട്ടം റൈഫിൾ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു

ഇടുക്കി റൈഫിൾ ക്ലബ് അസോസിയേഷൻ (DRAI) ഫാമിലി ഗെറ്റ്-ടുഗെതർ 2026 മുട്ടം റൈഫിൾ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു

മുട്ടം: ഇടുക്കി റൈഫിൾ ക്ലബ് അസോസിയേഷൻ (DRAI) ഫാമിലി ഗെറ്റ്-ടുഗെതർ 2026 മുട്ടം റൈഫിൾ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. ചീഫ് വിപ്പും എംഎൽഎയുമായ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. റോയ് കെ. പൗലോസ് എംഎൽഎ മുഖ്യാതിഥിയായി.

DRAI വൈസ് പ്രസിഡന്റ് എൻജിനീയർ ജോസഫ് ടി. സിറിയക് അധ്യക്ഷത വഹിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരായ അപു ജോൺ ജോസഫിനെയും റോയ് കെ. പൗലോസിനെയും ചടങ്ങിൽ ആദരിച്ചു. DRAI സെക്രട്ടറി പ്രിൻസ് മാത്യു, ട്രഷറർ ജൂബി ഐസക് എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4

മുട്ടം റൈഫിൾ ക്ലബ്ബിലെ നവീകരിച്ച 25 മീറ്റർ ഷൂട്ടിംഗ് റേഞ്ച് അപു ജോൺ ജോസഫ് എംഎൽഎയും എയർ കണ്ടീഷൻഡ് കോൺഫറൻസ് ഹാളും ഓഫീസ് റൂമും റോയ് കെ. പൗലോസ് എംഎൽഎയും ഉദ്ഘാടനം ചെയ്തു. IMA ബ്ലഡ് ബാങ്ക് വൈസ് പ്രസിഡന്റും DRAI മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഡോ. ചാൾസ് കെ. തോമസിനെ ആദരിച്ചു.

തുടർന്ന് നൃത്തം, കളരിപ്പയറ്റ്, ഐസ് ബ്രേക്കിംഗ് ഗെയിംസ്, കലാപരിപാടികൾ എന്നിവ അരങ്ങേറി. DRAI ജോയിന്റ് സെക്രട്ടറി ജിലോം ജോൺ നന്ദി പറഞ്ഞു. കുടുംബാംഗങ്ങളുടെയും അസോസിയേഷൻ അംഗങ്ങളുടെയും പങ്കാളിത്തത്തോടെ നടന്ന സംഗമം സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി.

Slide 1
Slide 2
Slide 3
Slide 4