മാലിന്യമുക്ത കേരളത്തിനായി കുമളിയിൽ ക്യാമ്പയിൻ
കുമളി: എസ്.എച്ച്.എസ്–2026 ‘കൈയോട് കൈ, മാലിന്യമുക്ത പുതുയുഗ കേരളത്തിനായി’ ക്യാമ്പയിന്റെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തിൽ ലോക ടൂറിസം ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
തേക്കടി പെരിയാർ ടൈഗർ റിസർവ് ടൂറിസം പോയിന്റിൽ നടന്ന പരിപാടിയിൽ എസ്.ഡബ്ല്യു.എം റൂൾസ്–2026 നിർദേശങ്ങളടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു. സിംഗിൾ യൂസ് പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി തുണിസഞ്ചികളും വിതരണം ചെയ്തു.
കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കുമളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോയി വി. രാജൻ ഉദ്ഘാടനം ചെയ്തു.പരിപാടിയുടെ ഭാഗമായി ‘സേ നോ ടു പ്ലാസ്റ്റിക്’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഒപ്പ് ശേഖരണ ക്യാമ്പയിനും സംഘടിപ്പിച്ചു.


