സി.ബി.എസ്.ഇ. ജില്ലാ കലോത്സവം : ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിന് മികച്ച നേട്ടം

സി.ബി.എസ്.ഇ. ജില്ലാ കലോത്സവം : ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിന് മികച്ച നേട്ടം

കട്ടപ്പന: സി.ബി.എസ്.ഇ. ഇടുക്കി സഹോദയ ജില്ലാ കലോത്സവത്തിൽ കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ മികച്ച നേട്ടങ്ങൾ സ്വന്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

വിവിധ ഇനങ്ങളിലെ മികച്ച പ്രകടനത്തോടെ സ്കൂൾ ഓവറോൾ രണ്ടാം റണ്ണറപ്പായി.

Slide 1
Slide 2
Slide 3
Slide 4

മൂകാഭിനയത്തിലും ഒപ്പനയിലും ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ടീം ഒന്നാം സ്ഥാനം നേടി. മാർഗംകളി, വെസ്റ്റേൺ മ്യൂസിക് കൺസർട്ട് എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും സംഘഗാനത്തിൽ മൂന്നാം സ്ഥാനവും സ്കൂൾ ടീമുകൾ കരസ്ഥമാക്കി.

Slide 1
Slide 2
Slide 3
Slide 4

വ്യക്തിഗത ഇനങ്ങളിലും സ്കൂൾ ശ്രദ്ധേയ നേട്ടം കൈവരിച്ചു. ഗിറ്റാർ കാറ്റഗറി 3-ൽ ജോൺ പൗളാഷ് ഹെമ്രോം ഒന്നാം സ്ഥാനം നേടി. ഇംഗ്ലീഷ് പദ്യംചൊല്ലൽ കാറ്റഗറി 3-ൽ ഐറിൻ ജോസഫ് പാലത്തറ ഒന്നാം സ്ഥാനവും സംസ്‌കൃതം പദ്യംചൊല്ലൽ കാറ്റഗറി 3-ൽ തീർത്ഥ വിജേഷ് രണ്ടാം സ്ഥാനവും നേടി.

കലോത്സവത്തിലെ വിവിധ ഇനങ്ങളിലെ മികച്ച പ്രകടനമാണ് സ്കൂളിന് ഓവറോൾ രണ്ടാം റണ്ണറപ്പ് നേട്ടം സമ്മാനിച്ചത്. വിജയികളായ വിദ്യാർഥികളെയും ടീമുകളെയും അധ്യാപകരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു.