ഏലപ്പാറയിൽ പുതിയ കാൽവെപ്പുമായി ‘എല്ലോറ ഇന്റീരിയർ’

ഏലപ്പാറയിൽ പുതിയ കാൽവെപ്പുമായി ‘എല്ലോറ ഇന്റീരിയർ’

ഏലപ്പാറ: ഡിസൈനിങ്, പ്രിന്റിങ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലോറ ഗ്രാഫിക്സിന് പിന്നാലെ ഇന്റീരിയർ രംഗത്തും പുതിയ കാൽവെപ്പുമായി ‘എല്ലോറ ഇന്റീരിയർ’ ഏലപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു. പഴയ വ്യാപാര ഭവൻ കെട്ടിടത്തിലാണ് പുതിയ സംരംഭത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.

Slide 1
Slide 2
Slide 3
Slide 4

കെ.വി.വി.എസ്. ഏലപ്പാറ യൂണിറ്റ് പ്രസിഡന്റ് ഒ.എച്ച്. താജുദ്ദിൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി ലിബു, ഡി.സി. മെമ്പർ ജോൺസൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സർഗം ഡയറക്ടർ സാബു മണ്ണാട ആശിർവാദം നിർവഹിച്ചു.

വീടുകൾ, ഓഫീസുകൾ, ഷോപ്പുകൾ, റിസോർട്ടുകൾ തുടങ്ങി വിവിധ ഇടങ്ങൾക്ക് ആവശ്യമായ ആധുനിക ഇന്റീരിയർ സംവിധാനങ്ങൾ മികച്ച നിലവാരത്തിൽ ഒരുക്കുന്നതാണ് എല്ലോറ ഇന്റീരിയറിന്റെ പ്രത്യേകത. മോഡുലാർ കിച്ചൻ, ബെഡ്റൂം ഇന്റീരിയർ, ലിവിങ് റൂം, ഗൾഫ് കിച്ചൻ, വാർഡ്രോബ്, ടി.വി. യൂണിറ്റ്, വാൾ പാനലിങ്, പാർട്ടീഷൻ, സീലിങ് വർക്ക് എന്നിവയ്ക്കൊപ്പം U-PVC വിൻഡോസ്, സ്റ്റീൽ ഡോറുകൾ, സ്റ്റീൽ വിൻഡോകൾ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.

Slide 1
Slide 2
Slide 3
Slide 4

ഗുണമേന്മയുള്ള ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളുടെ ആവശ്യത്തിനും ബജറ്റിനും അനുയോജ്യമായ രീതിയിൽ ആകർഷകമായ ഡിസൈനുകളും ഇന്റീരിയർ സംവിധാനങ്ങളും ഒരുക്കുകയാണ് ലക്ഷ്യമെന്ന് സ്ഥാപന അധികൃതർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4