‘ഓപ്പറേഷൻ തൂഫാൻ 2.0’: കട്ടപ്പന നഗരസഭയിൽ തദ്ദേശതല ഉദ്ഘാടനവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു

‘ഓപ്പറേഷൻ തൂഫാൻ 2.0’: കട്ടപ്പന നഗരസഭയിൽ തദ്ദേശതല ഉദ്ഘാടനവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു

കട്ടപ്പന: ലഹരി ഉപയോഗം, വിൽപ്പന, കൈവശംവെക്കൽ എന്നിവയ്‌ക്കെതിരെ കേരള പോലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭയിൽ തദ്ദേശതല ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.

നഗരസഭ അങ്കണത്തിൽ ചെയർമാൻ ജോയ് വെട്ടിക്കുഴി തൂഫാൻ പതാക ഉയർത്തി. തുടർന്ന് കട്ടപ്പന സബ് ഇൻസ്‌പെക്ടർ അജേഷ് വിജയൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണവും നഗരസഭ കോൺഫറൻസ് ഹാളിൽ നടത്തി.

Slide 1
Slide 2
Slide 3
Slide 4

തുടർന്ന് നടന്ന സമ്മേളനം നഗരസഭ ചെയർമാൻ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സിബി പാറപ്പായി, ബീന സിബി എന്നിവരും നഗരസഭ കൗൺസിലർമാരും സംസാരിച്ചു. നഗരസഭ സെക്രട്ടറി അജി കെ. തോമസ് സ്വാഗതവും ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി. ജോൺ നന്ദിയും പറഞ്ഞു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രാധാന്യവും യുവാക്കളിലും വിദ്യാർഥികളിലും ലഹരി ഉപയോഗം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യകതയും ബോധവൽക്കരണ ക്ലാസിൽ വിശദീകരിച്ചു.

നഗരസഭ ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, അംഗൻവാടി അധ്യാപകർ എന്നിവർക്കൊപ്പം പുളിയന്മല ക്രൈസ്റ്റ് കോളേജിലെ വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. കട്ടപ്പന നഗരസഭയിലെ 35 വാർഡുകളിലും വാർഡ് തല ജാഗ്രതാ സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4