മാങ്കുളം ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചു

മാങ്കുളം ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചു

മാങ്കുളം: ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാങ്കുളം ഗ്രാമപഞ്ചായത്തിൽ കേരള പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ 2.0’ രണ്ടാംഘട്ടത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ് ഉദ്ഘാടനം ചെയ്തു. തൂഫാൻ പതാക ഉയർത്തിയ ശേഷമായിരുന്നു ഉദ്ഘാടന ചടങ്ങ്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മൂന്നാർ പോലീസ് സബ് ഇൻസ്പെക്ടർ ചന്ദ്രൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.

Slide 1
Slide 2
Slide 3
Slide 4

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മാങ്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോയ് എൻ നന്ദി രേഖപ്പെടുത്തി.