‘ദിശ’ ജില്ലാതല ത്രൈമാസ അവലോകന യോഗം ചേർന്നു
ഇടുക്കി: കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല ത്രൈമാസ അവലോകന യോഗമായ ‘ദിശ’ ജില്ലാ കളക്ടറേറ്റിൽ ചേർന്നു. സാമ്പത്തിക വർഷത്തിന്റെ പകുതി പിന്നിടുന്ന ഘട്ടത്തിൽ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതിയും നിർവഹണത്തിലെ വിവിധ വിഷയങ്ങളും യോഗം വിലയിരുത്തി.
വിവിധ പദ്ധതികളുടെ കാര്യക്ഷമമായ നിർവഹണത്തിനും ലക്ഷ്യങ്ങൾ സമയബന്ധിതമായി കൈവരിക്കുന്നതിനും വകുപ്പുകൾ തമ്മിലുള്ള ഏകോപനവും കൂട്ടായ പ്രവർത്തനവും ശക്തമാക്കണമെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. പദ്ധതികളുടെ പുരോഗതി കൂടുതൽ കാര്യക്ഷമമായി വിലയിരുത്തുന്നതിനായി തുടർ അവലോകന യോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ ഏകോപിപ്പിച്ച് ആദ്യ അവലോകന യോഗം നടത്താനും യോഗത്തിൽ തീരുമാനമായി.
ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ്, ജില്ലാ കളക്ടർ ദിനേശ് ചെറുവാട്ട്, ദിശ കമ്മിറ്റി അംഗം എൻ.കെ. ബിജു, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


