കട്ടപ്പനയിൽ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും

കട്ടപ്പനയിൽ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും

കട്ടപ്പന: ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാകും. സെപ്റ്റംബർ 29, 30, ഒക്ടോബർ 1 തീയതികളിലാണ് പുസ്തകോത്സവം നടക്കുന്നത്.

ഇന്ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ. മധു ഉദ്ഘാടനം ചെയ്യും. റോയി കെ. പൗലോസ് എം.എൽ.എ മുഖ്യാതിഥിയാകും.

Slide 1
Slide 2
Slide 3
Slide 4

പുസ്തകോത്സവത്തിന്റെ ഭാഗമായി വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാകും. ജില്ലയിലെ വിവിധ ഗ്രന്ഥശാലകൾക്ക് ആവശ്യമായ പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിനും വാങ്ങുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന സമ്മേളനത്തിൽ താലൂക്കിലെ എല്ലാ ഗ്രന്ഥശാലകളിൽനിന്നും സെക്രട്ടറി, പ്രസിഡന്റ്, ലൈബ്രേറിയൻ എന്നിവർ പങ്കെടുക്കണമെന്ന് ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി അഭ്യർഥിച്ചു. ഇടുക്കി താലൂക്കിലെ ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ എടുക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള ദിവസവും സെപ്റ്റംബർ 29 ആണ്.

Slide 1
Slide 2
Slide 3
Slide 4