തൊടുപുഴ ജില്ലാ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഒ.പി. കൗണ്ടർ തുറന്നു

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഒ.പി. കൗണ്ടർ തുറന്നു

തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച പുതിയ ഒ.പി. കൗണ്ടർ പ്രവർത്തനമാരംഭിച്ചു. നവീകരിച്ച കൗണ്ടറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ നിർവഹിച്ചു.

പുതിയ ഒ.പി. കൗണ്ടർ സാധാരണക്കാരായ രോഗികൾക്ക് കൂടുതൽ സൗകര്യവും ആശ്വാസവും പകരുന്നതായിരിക്കുമെന്ന് പ്രൊഫ. ഷീല സ്റ്റീഫൻ പറഞ്ഞു. രോഗികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും ഒ.പി. സേവനങ്ങൾ കൂടുതൽ സുഗമമായി ലഭ്യമാക്കുന്നതിനും നവീകരണം സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി റെജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട് ആമുഖപ്രഭാഷണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ പദ്ധതി വിശദീകരിച്ചു.

വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ്, ആർ.എം.ഒ. ഡോ. ആദർശ്, എച്ച്.എം.സി അംഗങ്ങളായ ബ്ലെയിസ് വാഴയിൽ, സി.എസ്. മഹേഷ്, ടി.കെ. നവാസ്, ജോൺസൺ എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4