ശാന്തിഗിരി കോളേജിനെ ലഹരിവിമുക്ത ക്യാമ്പസായി പ്രഖ്യാപിച്ചു

ശാന്തിഗിരി കോളേജിനെ ലഹരിവിമുക്ത ക്യാമ്പസായി പ്രഖ്യാപിച്ചു

തൊടുപുഴ: ശാന്തിഗിരി കോളേജിനെ ലഹരിവിമുക്ത ക്യാമ്പസായി പ്രഖ്യാപിച്ചു. എക്‌സൈസ് വകുപ്പിന്റെയും സാമൂഹ്യ സന്നദ്ധസേനയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് പ്രഖ്യാപനം നടത്തി.

ചടങ്ങിൽ ഇടുക്കിയുടെ ബ്രാൻഡ് അംബാസിഡറായി സച്ചിൻ ബേബിയെ കൗൺസിലർ ഫോർ എഡ്യൂക്കേഷൻ ഫാ. രാജേഷ് തോലാനിക്കൽ പ്രഖ്യാപിച്ചു. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിബിത അനൂപ് അധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പ്രിൻസ് ബാബു വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശാന്തിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. ജോസ് കുര്യൻ, ശാന്തിഗിരി ബിസിനസ് സ്‌കൂൾ ഡയറക്ടർ ഫാ. ഷിന്റോ കന്നുകെട്ടിയിൽ, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. സിഗ്മ സത്യൻ, പുറപ്പുഴ പഞ്ചായത്ത് അംഗം ബിന്ദു ബെന്നി, വിമുക്തി കോർഡിനേറ്റർ ഡിജോ ദാസ് എന്നിവർ സംസാരിച്ചു.

വിമുക്തി ജില്ലാ മാനേജരും അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറുമായ പി.എസ്. ഹരികുമാർ സ്വാഗതവും പ്രിൻസിപ്പൽ ഫാ. ജിൻസ് ജോർജ് സി.എം.ഐ. നന്ദിയും പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4